ആര്‍ക്കുവേണ്ടി ?
ഒരിക്കല്‍ ഞങ്ങള്‍ ഒരു യാത്ര പോകുകയായിരുന്നു. കാറിന് അകത്ത് ഒരു ചെറിയ പണസഞ്ചി. പെട്ടന്ന് തന്നെ ഞാന്‍ അത് തുറന്നു നോക്കാന്‍ തീരുമാനിച്ചു. ഒന്നും ചോദിക്കാതെ njan അത് തുറന്നു, അതിൽ ഒരു ലക്ഷം രൂപയും ഒരു Gold Coin ഉം ഉണ്ടായിരുന്നു.
Surprised!!!! ഞാന്‍ മാത്രം അല്ല. രണ്ടാളും Surprised ആയി.
ഞാന്‍ : ഇത് എവിടുന്നാ?
ഭര്‍ത്താവ് : ഇത് എന്റെ അല്ല കൂട്ടുകാരന്റെ ആണ്.
ഞാന്‍ : നിങ്ങളെ അത് ഏല്പിച്ചു എങ്കിൽ പിന്നെ എന്ത് കൊണ്ട് അത് സൂക്ഷിച്ചു വച്ചില്ല.?
ഭര്‍ത്താവ് : ഏല്പിച്ച് ഇല്ല. അവന്‍ എടുക്കാൻ മറന്നു പോയി കാണും.
ഞാന്‍ : ഈ രണ്ട് ദിവസം അവധി ആയതിനാല്‍ നമ്മൾ രണ്ടാളും ഒരുമിച്ച് ഉണ്ടായിരുന്നു. കൂട്ടുകാരന്‍ എന്തേയ് വിളിച്ച് ഇത് നിന്റെ കൈയിൽ തന്നെ ഇല്ലേ എന്ന് ഒന്ന് ചോദിക്കുക പോലും ചെയ്യാതെ ഇരുന്നത്??
ഭര്‍ത്താവ് : അവൻ മറന്നു കാണും.
എനിക്ക് നിങ്ങളെ കുറിച്ച് അഭിമാനം തോന്നണോ അതോ എന്റെ അവസ്ഥ കണ്ട് ഞാന്‍ എന്നെ തന്നെ പഴിക്കണോ? നിങ്ങൾ എന്റെ അടുത്ത് വിശ്വസ്തത കാണിച്ച് ഇല്ലെങ്കില്‍ എന്താ. ഇത്രയും നിങ്ങളെ വിശ്വസിക്കുന്ന കൂട്ടുകാര്‍ നിങ്ങള്‍ക്കുണ്ടല്ലോ.
എന്റെ മുന്നില്‍ വച്ച് അത് കൂട്ടുകാരനെ വിളിച്ചു കൊടുത്തു. ഞാൻ വിശ്വസിച്ചു. 🤣🤣. മാളിലെ toilet ൽ നിങ്ങള്‍ ഒരു മണിക്കൂര്‍ മുന്നേ പോയി കൂട്ടുകാരനെ വിളിച്ചു drama plan ചെയത്. വളരെ ഭംഗി ആയി drama രണ്ടാളും എന്റെ മുന്നില്‍ അവതരിപ്പിച്ചു. Call history ഫോണില്‍ നിന്നു delete ചെയ്യാന്‍ ഓര്‍ത്തു പക്ഷേ smartwatch ൽ നിന്നും delete ചെയ്യാന്‍ മറന്നു (അല്ലെങ്കില്‍ ദൈവം അത് എനിക്കു് കാണാന്‍ ആയി ബാക്കി വച്ചു).
ഇന്നും നിങ്ങളോട് ഇതിനെ കുറിച്ച് ചോദിക്കാത്തത് നിങ്ങളായി ഇതേ കുറിച്ച് എന്നോട് എന്നെങ്കിലും പറയുമോ എന്ന് അറിയാന്‍ വേണ്ടി മാത്രം ആണ്. ഒരേ ഒരു ചോദ്യം അന്നത്തേക്ക് മനസ്സില്‍ ബാക്കി വച്ചിട്ടുണ്ട് "ആര്‍ക്കുവേണ്ടി ?"
Comments
Post a Comment