കുടുംബം
അപ്പൻ : എന്താ മേരിക്കുട്ടി നമ്മുടെ കുഞ്ഞി പെണ്ണിൻ്റെ മുഖം കടന്നൽ കുത്തിയ പോലുണ്ടല്ലോ??
അമ്മ : ഇന്നു അവളുടെ ക്ലാസ്സിൽ പരെൻ്റ്സ് മീറ്റിങ്ങ് ആയിരുന്നില്ലേ. അവിടന്ന് തുടങ്ങിയതാ.
അപ്പൻ : എന്താ എൻ്റെ കൊച്ചിനേകുറിച്ച് നീ കുറ്റം ടീച്ചർക്ക് പറഞ്ഞു കൊടുത്തോ?
മിന്നു : അതൊന്നും അല്ല അപ്പാ, അമ്മ അവളുടെ ക്ലാസ്സിൽ പോയി അവളുടെ ഇമേജ് കളഞ്ഞുന്നാണ് അവൾ പറയുന്നത്.
അപ്പൻ : എന്താ ചിന്നു എന്താ ഉണ്ടായത്??
ചിന്നു : അപ്പിച്ചി അമ്മച്ചി വന്നു ഒരു ആവശ്യം ഇല്ലാത്ത കര്യങ്ങൾ പറയും. എൻ്റെ ഇമേജ് മൊത്തം കളഞ്ഞു. ഞാൻ ഇനി എല്ലാവരുടെ മുഖത്ത് എങ്ങനെ നോക്കും. ഹൂം 😫.
അപ്പൻ : എന്താ മേരിക്കുട്ടി നീ ചെയ്തേ??
അമ്മ : ഞാൻ ഒന്നും ചെയ്തില്ല ഇച്ചായ. ഇവളുടെ കൂട്ടുകാരൻ ഇല്ലെ ആ രാഹുൽ അവൻ്റെ അമ്മ വന്നു എന്നോട് പറഞ്ഞു നമുക്ക് ചായ കൂടി കഴിഞ്ഞിട്ട് പോകാം എന്ന്. അപ്പോ ഞാൻ പറഞ്ഞു പറ്റില്ല കുറച്ച് തിരകുണ്ടെന്ന്.
ചിന്നു : അപ്പിചി തിരക്കുണ്ടെന്ന് പറഞ്ഞാൽ ഓകെ ആണ്, പക്ഷേ അമ്മിച്ചി പറയുവാ എൻ്റെ കോഴി കുഞ്ഞുങ്ങൾ പുറത്താണ് പട്ടിയോ പൂചയോ കൊണ്ടുപോകുന്നതിന് മുന്നേ കൂട്ടിൽ കേറ്റണം എന്ന്.
അപ്പൻ : അതിന് ആണോ ഇത്രേം പ്രശ്നം?
അമ്മ : ചോദിക്ക് അവളോട് ചോദിക്ക്??
മിന്നു : അപ്പാ ഇവള് തള്ളാ ആണെന്ന് അപ്പാക്ക് അറിയുന്നല്ലേ. അവള് ക്ലാസ്സിൽ എല്ലാവരോടും വീട്ടിൽ കോഴി ഫാം ഉണ്ടെന്നാണ് പറഞ്ഞേകുന്നത്. അപ്പോ പിന്നെ അമ്മ വന്നു കോഴി കൂട്ടിലുള്ള രണ്ടു കോഴികളെ കുറിച്ചു പറഞ്ഞാൽ എങ്ങനെ ഉണ്ടാകും?😀
അപ്പൻ : അങ്ങനെ പറ, എന്താ മേരിക്കുട്ടി നീ ചെയ്തേ?? എൻ്റെ പുളു പെണ്ണിൻ്റെ പരിപ്പ് എടുത്തോ നീ.😁. പോടീ പുളു പെണ്ണേ.
Comments
Post a Comment