ഹാപ്പി ഫാമിലി

 അപ്പൻ : എടി മേരി നമ്മുടെ മിനിയെ കുറിച്ച് ആളുകൾ എന്തൊക്കെയോ പറയുന്നുണ്ട്.......

അമ്മ : ആണോ, വീട്ടിൽ ഇരിക്കുന്ന ഞാൻ എന്ത് അറിയനാ.

ചിന്നു : അയ്യേ ഈ അപ്പന് നാണം ഇല്ലേ ഇങ്ങനത്തെ ലൊക്കൽ കേസസ് ഒക്കെ ചർച്ച ചെയ്യാൻ.

മിന്നു : അപ്പൻ ഇപോ പണി കഴിഞ്ഞു വന്നപ്പോ ബസിൽ നടന്ന ചർച്ചയാകും. അപ്പൻ പിന്നെ നിൻ്റെ പോലെ മറിയ പിച്ചിയ കഥ പറയണോ😂

അപ്പൻ : മേരികുട്ടി ചിന്നു പറഞ്ഞതിലും കാര്യം ഉണ്ടു. ഭാവിയിലെ രണ്ടു എഞ്ചിനീയർ മാരാണ് ഈ ഇരിക്കുന്നത്. നമ്മൾ ഈ ലോക്കൽ കഥകൾ ഒക്കെ ചർച്ച ചെയ്താൽ അതു ഇവരുടെ ഒക്കെ സ്റ്റാൻഡേർഡ്നു ചേരില്ല.

അമ്മ : ഓക്കേ എന്നാൽ നിങ്ങളു തന്നെ പറ ഇവരുടെ സ്റ്റാൻഡേർഡ്നു ചേർന്ന ചർച്ച 

അപ്പൻ : എന്ന നമുക്കെ ഒരു വിമാനം ഉണ്ടാക്കുന്നതിനെ കുറിച്ച് ചർച്ച ചെയ്യാം. എൻ്റെ കുഞ്ഞുപെണ്ണ് തന്നെ പ്ലാൻ പറയട്ടെ. ചിന്നു പറ എങ്ങനെയാണ് A4 ഷീറ്റ് എടുത്തിട്ട് വരട്ടെ പ്ലാൻ വരച്ചു അങ്ങു തുടങ്ങാം.

അമ്മ : ഈ പരിഷ്‌കരികൾക്ക് കുറച്ച് നാൾ കഴിഞ്ഞാൽ നമ്മളെ ഒക്കെ പിടിക്കോ 😊.

അപ്പൻ : എൻ്റെ പെൺ മക്കൾ ആണ്. എൻ്റെ ജീവൻ അല്ലേടി രണ്ടും.

ചിന്നു : ഞാൻ ഇന്നു മറിയനോട് പറഞ്ഞു എൻ്റെ വീടു സ്വർഗം ആണ് എന്ന്. അവളുടെ വീട്ടിൽ ആരും ഒരുമിച്ചിരുന്ന് കഴിക്ക പോലും ഇല്ലാന്ന്.


Comments

Popular posts from this blog

The Marriage Knot