സ്നേഹം നിറഞ്ഞ അമ്മായിഅമ്മയും നത്തൂനും അറിയുവാൻ.


നിങ്ങൾ രണ്ടാളും വളരെ സ്നേഹ സമ്പന്നരും, ശാലീനരും, മറ്റുള്ളവരോടു ബഹുമാനം ഉള്ളവരും ആണ്. 

നിങ്ങൾക്ക് രണ്ടാൾക്കും എന്തുകൊണ്ട് സാധിക്കുന്നില്ല ഇങ്ങനെ പറയുവാൻ " എൻ്റെ മരുമകൾ / നാത്തൂൻ വളരെ മോശമാണ്, ഞാൻ അതുപോലെ അല്ല അതുകൊണ്ട് ചേട്ടാ(ഭർത്താവിനോട്), നിങ്ങളുടെ പെങ്ങളോടും കുടുംബത്തോടും ബാഗും പാക്ക് ചെയ്ത് ഇങ്ങു പോരൻ പറ. നമുക്ക് എല്ലാവർക്കും കൂടി ഒന്ന് വേളാങ്കണ്ണി വരെ പോയി വരാം. നിങ്ങള് തന്നെ മൊത്തം ചിലവും നോക്കിക്കോളാം എന്ന് പറ". എന്തേയ് സാധിക്കുന്നില്ലേ, അല്ലെങ്കിൽ സാധിച്ചിരുന്നില്ലേ അന്ന് അങ്ങനെ പറയാൻ.
നിങ്ങൾ നല്ലവര് !!!!- "നങ്ങൾ നല്ലതാണ്" എന്നു പറയുമ്പോൾ ഓർക്ക ഞാൻ നിങ്ങളുടെ അത്രയും നല്ലത് ആകാത്തതാണ് നല്ലത്, അല്ലെങ്കിൽ കെട്ടിയോനേ ബന്ധങ്ങൾ ഇല്ലാതെ ആക്കി എൻ്റെ കൂടെ നിർത്തിയേനെ. നിങ്ങൾ നല്ലവർ അല്ലേ എന്നെ പോലെ മോശം അല്ലല്ലോ.
നിങ്ങൾക്ക് പറഞ്ഞൂടെ നിങ്ങളുടെ കെട്ടോയൻ്റെ അടുത്ത് " നമ്മുടെ കുട്ടികളെ സർക്കാർ സ്കൂളിൽ പഠിപ്പിക്കാം കുഴപ്പില്ല, നിങ്ങളുടെ പെങ്ങളുടെ കുട്ടികളുടെ ഇൻ്റർനാഷണൽ സ്ക്കൂൾ ഫീസ് മുടക്കല്ലേ". എന്നും" നമുക്കു എന്തിനാ വീടും സ്ഥലവും ഒക്കെ നിങ്ങൾ പണി എടുക്കുന്ന കാശ് പെങ്ങളെ ഏൽപ്പിക്ക് അവർക്ക് ഏഴാമത്തെ വീട് ഒരു സ്വപനം അല്ലേ, അതു ആദ്യം നടകട്ടേ, എന്നിട്ടാവാം നമ്മുടെ ആദ്യ സ്വപന ഗ്രഹം" എന്നൊക്കെ.

ഞാൻ ഞാനായി ഇരിക്കുന്നതാണ് നല്ലത്, കരണം എൻ്റെ വീട്ടിൽ എൻ്റെ അപ്പൻ്റെ പെങ്ങാമാരു ഇന്നും ഈ അറുപതുകളിൽ പേരക്കുട്ടികളും ആയി വന്നു നിൽക്കുന്നു എങ്കിൽ, എൻ്റെ അമ്മയും അമ്മായിയമ്മയും ആയി ഒരിക്കൽ പോലും വാക്പൊരു നടന്നിട്ടില്ല എങ്കിൽ ഞാൻ എൻ്റെ അമ്മനെ നോക്കി പഠിക്കുന്നതല്ലേ നിങ്ങൾക്ക് നല്ലത്. അല്ല, ഞാൻ നിങ്ങളെ തന്നെ നോക്കി പഠിക്കണം എന്നാണ് ആഗ്രഹം എങ്കിൽ എനിക്ക് അങ്ങനെ കെട്ടിയൻ്റെ ബന്ധങ്ങൾ മുറിച്ച് കെട്ടിയാനെ വീട്ടിൽ കൊണ്ടിരുത്താൻ താൽപര്യം ഇല്ല.
ഇനി നിങ്ങൾക്ക് നിങ്ങളുടെ കഴിവു കൊണ്ടാണ് ആങ്ങള / മകൻ നിങ്ങളോട് സംസാരിക്കുന്നത് എന്ന് തോന്നുന്നുണ്ടെങ്കിൽ ദയവായി അറിയുക, അത് നിങ്ങളുടെ കഴിവല്ല. ശെരിയാണ് നിങ്ങളെ സംബന്ധിച്ച് അത് എൻ്റെ കഴിവുകേടാണ്, കാരണം നിങ്ങൾക്ക് രണ്ടാൾക്കും ആ കഴിവു ഉണ്ടായിരുന്നു. അതുകൊണ്ട് ആ കഴിവിനാൽ കെട്ടിയനേയും കുട്ടികളെയും ബന്ധങ്ങൾ ഇല്ലാതെ നിർത്താൻ നിങ്ങൾക്ക് സാധിച്ചു. 

നമ്മൾ ചെയ്യുന്നതിൻ്റെ പ്രതിഫലം നമുക്ക് തിരിച്ചു കിട്ടും - എന്ന് വിശ്വസിക്കുന്ന എനിക്ക് നിങ്ങളെ പാഠം പഠിപ്പിക്കാനോ വർഷങ്ങൾക്കു ശേഷം ആ പാഠം സ്വയമേവ വീണ്ടും പഠിക്കാനോ താൽപര്യം ഇല്ലാത്തത് കൊണ്ടാണ് മുന്നിൽ നിന്നു നിങ്ങള് ചിരിക്കുന്നതും പിന്നിൽ നിന്നു നിങ്ങള് കുത്തുന്നതും മനസ്സിലായിട്ടും ഒന്നും കണ്ടിട്ടില്ലെന്നും കേട്ടിട്ടില്ലെന്നും മനസ്സിലാകുന്നില്ല എന്ന് അഭിനയിക്കുന്നത്. 

നിങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും പ്രവർത്തികളും എല്ലാം കണക്ക് എഴുതി വച്ചോ. സമയമാകുമ്പോൾ എല്ലാം തിരിച്ചു കിട്ടും. തലമുറകളിൽ ഇത് തന്നെ വീണ്ടും ആവർത്തിക്കുന്നതിനോട് എനിക്ക് താൽപര്യം ഇല്ലാത്തത് കൊണ്ട് ഞാൻ ഗാലറിയിൽ ഇരുന്നു കണ്ടോളാം. എൻ്റെ ശെരി ഒരുപക്ഷേ നിങ്ങൾക്ക് നിങ്ങളുടെ കഴിവു ആയിട്ടോ / എൻ്റെ കഴിവു കേടായിട്ടോ തോന്നാം. കുഴപ്പമില്ല. 

Comments

Popular posts from this blog

The Marriage Knot