ഒരു കഥ ആകാം #1
ഞാൻ ഒരു കഥ പറയാം.
ഒരു യുദ്ധ ഭൂമി ഹാ, ബാഹുബലി മൂവിയിൽ കാണുന്ന പോലെ ഒന്ന് എന്ന് കൂട്ടികോ. അമ്പുകൾ എറിയുന്നവൻ നോക്കുന്നത് അമ്പുകൾ തീർന്നോ എന്നാണ്. ആർക്കൊക്കെ അമ്പ് കൊള്ളുന്നു എന്നോ ഏത് അമ്പ് ആരുടെ മേൽ തറച്ചു എന്നോ നോക്കാൻ അവനു സമയം ഇല്ല. അവൻ ചിന്തിക്കുന്നത് അമ്പുകൾ തീരുന്നതിനു മുമ്പ് പറ്റുന്ന അത്രയും എറിയണം എന്ന് മാത്രം ആണ്.
ഇനി നമുക്ക് അമ്പ് കൊള്ളുന്നവൻ്റെ നേരേ ക്യാമറ തിരിക്കാം. പലരുടെയും അമ്പുകൾ അടുത്ത് കൂടി പോകുന്നതോക്കെ നോകുമെങ്കിലും തൻ്റെ മേൽ കൊണ്ടില്ലല്ലോ എന്ന ആശ്വാസത്തിൽ മുന്നേറും. എങ്കിലും ഏതെങ്കിലും ഒരു പോയിൻ്റിൽ വച്ച് തൻ്റെ മേൽ ഏതെങ്കിലും ഒരു അമ്പ് കൊണ്ടാൽ, ആദ്യം തല ഉയർത്തി എറിന്നവൻ ആരെന്ന് നോക്കും. പിന്നെ ആ അമ്പ് എടുത്ത് വലിച്ചെറിയും. അമ്പ് കൊണ്ടവന് ഏറ്റവും കൂടുതൽ വേദന അനുഭവപ്പെടാം അമ്പ് സ്വന്തം ടീമിൻ്റെ ആയരുന്ന് എന്ന് അറിയുമ്പോൾ. തിരിഞ്ഞും മറിഞ്ഞും ആലോചിക്കും എങ്ങനെ ഇതു സംഭവിച്ചു എന്ന്. എറിന്നവൻ്റെ മുഖം എന്നും മനസ്സിൽ പതിഞ്ഞു കിടക്കും അതു ശത്രു/മിത്രം ആര് ആണേലും.
അമ്പു കൊണ്ടവൻ സംഭവം കഴിഞ്ഞ് മറക്കണം എന്ന് കരുതും. അറിയാതെ സംഭവിച്ചതാണ് എന്ന് എറിന്നവൻ പറഞ്ഞാൽ അവൻ അത് ക്ഷമിക്കാൻ നോക്കും എന്നിരുന്നാലും ആ മുറിപടു മായ്കാൻ ആർക്കും ആകില്ലല്ലോ. എത്ര ക്ഷമിച്ചാലും എന്നും ആ മുറിപട് ശരീരത്തിൽ കാണുന്നതിനാൽ അത് മറക്കാത്ത ഒരു ഓർമ തന്നെ ആയ് കിടക്കും.
ഒരിക്കൽ ടൊവിനോ തോമസ് (മലയാളം സിനിമ നടൻ) ഒരു ഇൻ്റർ്യൂവിൽ പറഞ്ഞത് കേട്ടതായി ഞാൻ ഓർക്കുന്നു. ദേഷ്യത്തിന് പുറത്ത് നമ്മൾ പറയുന്ന ഓരോ വാക്കും പിന്നീട് അതിന് ക്ഷമ ചോദിക്കുന്നതും ഒരു മര പലകയിൽ ആണി അടിക്കുന്നതിനും പിന്നീട് ആ ആണി വലിച്ച് ഊരുന്നതിനും സമം. ഒത്തിരി ഓട്ട ആയ് കഴിയുമ്പോൾ ആ പലക പെട്ടെന്ന് പൊട്ടിക്കാൻ കഴിയുന്നതായി മാറുന്നു. മരപലക ഹൃദയവും ആണികൾ ഓരോ വാക്കും ആണെന്ന് സംഗ്രഹിച്ചു പറഞ്ഞു.
Comments
Post a Comment