ഇഷ്ടമുള്ളതും ഇല്ലാത്തതും


നമുക്ക് ഒരളോടു ഇഷ്ടമില്ല എങ്കിൽ അവർ ചെയ്യുന്ന ഒന്നും നമുക്ക് ഇഷ്ടവില്ല.
നമുക്ക് ഒരാളോടു ഇഷ്ടമാണെങ്കിൽ അവർ ചെയ്യുന്നതെല്ലാം Super ആയ് തോന്നും, നമുക്ക് അവരെ തന്നെ Super ആയ് തോന്നും.

1. ഇഷ്ടമില്ലാത്ത ഒരു വ്യക്തി നമ്മെ ചേർത്തുപിടിച്ച അല്ലെങ്കിൽ കൈ നമ്മുടെ മേതിട്ടൽ നമുക്ക് അതിൻ്റെ ഭാരം മനസ്സിലാകും, അതേ സമയം ഇഷ്ടമുള്ള വ്യക്തി ആണ് ഇതു ചെയ്യുന്നതെങ്കിൽ നമുക്ക് അവരുടെ സ്നേഹം/കരുതൽ മനസ്സിലാകും.

2. ഇഷ്ടമില്ലാത്ത ഒരു വ്യക്തി ഒരു comedy കണ്ട് ചിരിച്ചാൽ " എന്ത് അട്ടഹാസം ആണ്" എന്ന് പറയും അതേ സമയം ഇഷ്ടമുള്ള വ്യക്തി ആണ് ഇതു ചെയ്യുന്നതെങ്കിൽ " എന്തൊരു രസമാണ് ചിരി കാണാൻ" എന്ന് തോന്നും.

3. ഇഷ്ടമില്ലാത്ത ഒരു വ്യക്തി കുറച്ചു മോശമായി cook ചെയ്താൽ " എത്ര നാളായി cooking ചെയ്യുന്നു ഇതു വരെ നന്നായ് ചെയ്യാൻ പഠിച്ചില്ലേ" എന്ന് തോന്നും അതേ സമയം ഇഷ്ടമുള്ള വ്യക്തി ആണ് ഇതു ചെയ്യുന്നതെങ്കിൽ ഇത്തവണ അവർ ചെയ്തപ്പോൾ അത് മോശമായി പോകാനുള്ള കാരണം എന്തെന്ന് നമുക്ക് മനസ്സിലാകും.

4. ഇഷ്ടമില്ലാത്ത ഒരു വ്യക്തി ഒരു ചെറിയ തെറ്റ് ചെയ്താൽ നമുക്ക് തോന്നും "എന്തൊരു വിഡ്ഢി ആണ് എന്ന്" എന്നാല് ഇഷ്ടമുള്ള വ്യക്തി ആണ് ഇതു ചെയ്യുന്നതെങ്കിൽ "ആള് നല്ല comedy ആണ്" എന്ന്.

5. ഇഷ്ടമില്ലാത്ത ഒരു വ്യക്തി ഒരു നല്ല കാര്യം ചെയ്താൽ നമുക്ക് തോന്നും "എല്ലാവരും ഇങ്ങനത്തെ situation വന്നാൽ ഇങ്ങനെ തന്നേ ചിന്തിക്കുക, ഇതിൽ എന്താ ഇത്ര വലിയ കാര്യം" Same ഇഷ്ടമുള്ള വ്യക്തി ആണ് ചെയ്യുന്നതെങ്കിൽ നമുക്ക് തോന്നും  "ആള് നല്ല intelligent ആണ്, തക്ക സമയത്ത് അത് ചെയ്തു".

6. ഇഷ്ടമില്ലാത്ത ഒരു വ്യക്തി സംസാരിക്കുമ്പോൾ അവർ പറയുന്നത് word by word നമ്മൾ translate ചെയ്യും അതേ സമയം ഇഷ്ടമുള്ള വ്യക്തി ആണ് സംസാരിക്കുന്നത് എങ്കിൽ situational wise അയാള് ഉദ്ദേശിച്ചത് എന്താണ് എന്ന് മനസിലാക്കാൻ ശ്രമിക്കും.

7. ഇഷ്ടമില്ലാത്ത ഒരു വ്യക്തി ഉപയോഗിച്ച perfume പോലും smell ഇല്ലാത്തത് ആയ് തോന്നും എന്നാല് ഇഷ്ടമുള്ള വ്യക്തി ആണ് എങ്കിൽ അവരുടെ വിയർപ്പ് മണം പോലും നന്നായ് തോന്നും.

Priority is important!!!


Comments

Popular posts from this blog

The Marriage Knot

Why Doubting Always???

കുടുംബം