പുട്ട് ഇഷ്ടമുള്ള കഞ്ഞിയും ദോശ ഇഷ്ടപെട്ട പൂരിയും അറേഞ്ച്ഡ് മാര്യേജ് ആയി.
പൂരിയും കഞ്ഞിയും ഒന്നിക്കണം എന്നത് ദൈവ നിശ്ചയം. സ്വർഗം ഭൂമിയിൽ കൊണ്ടുവരാൻ പൂരിക്കും കഞ്ഞിക്കും പരസ്പരം സഹകരിക്കെണ്ടി വന്നു ക്ഷമികേണ്ടി വന്നു.
പൂരി കഞ്ഞിയെ കോരൻ കഴിയുന്ന സ്പൂൺ/കുമ്പിൾ ആയി മാറിയപ്പോൾ കഞ്ഞി ചൂടു കുറച്ചു പൂരിയെ പെട്ടന്നു നഞ്ഞയ്കതെ നോക്കി.
കഞ്ഞിയെ കോരൻ പൂരിക്കും, പൂരിയിൽ കയറാൻ കഞ്ഞിക്കും പതിയെ പതിയെ എളുപ്പമായി, ശീലമായി.
പൂരി കഞ്ഞിയേ പൊതിഞ്ഞപ്പോൾ കഞ്ഞി പൂരിയിൽ ഒളിച്ചു. പൂരി പുട്ടിനെ ഇഷ്ടപ്പെടാൻ തുടങ്ങി കഞ്ഞി ദോശയെയും. അവർ രണ്ടുപേരും പതിയെ പ്രണയത്തിൽ ആയി.
കഞ്ഞിക്കു വേണ്ടി പൂരീയും പൂരിക് വേണ്ടി കഞ്ഞിയും ജീവിച്ചു.
ഇങ്ങനെ ഒരു കോംബിനേഷൻ ദൈവം ചെയ്തപ്പോൾ ഇത് എന്താ ഇങ്ങനെ എന്നു ചിന്തിച്ച പൂരിയും കഞ്ഞിയും ഇത് ഇങ്ങനെ തന്നെ കോംബിനേഷൻ ചെയ്തു തന്നതിന് ദൈവത്തിനു ഒരുമിച്ചു നന്ദി പറഞ്ഞു.
Comments
Post a Comment